പെരുമ്പാവൂർ: വാട്ടർ അതോറിറ്റിയുടെ പെരുമ്പാവൂർ സെക്ഷന് കീഴിലുള്ള കാഞ്ഞിരക്കാട് പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയിലും വെങ്ങോല പഞ്ചായത്തിലും നാളെ (തിങ്കൾ) കുടിവെള്ള വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.