mosc
കോലഞ്ചേരി മെഡിക്കൽ കോളേജിൽ സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞവരുടെ കൂട്ടായ്മ സിനിമാതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സിന്റെ ആഭിമുഖ്യത്തിൽ സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ ആളുകളുടെ കൂട്ടായ്മയും ആർത്രൈറ്റിസ് ബോധവത്കരണ സെമിനാറും സൗജന്യ ആർത്രൈറ്റിസ് ക്യാമ്പും സംഘടിപ്പിച്ചു. സിനിമാതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ജോയ് പി. ജേക്കബ് അദ്ധ്യക്ഷനായി . ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. സുജിത് ജോസിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ളാസെടുത്തു. ആശുപത്രി ഡയറക്ടർ പ്രൊഫ. പി.വി. തോമസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, ഡോ. മെൽവിൻ ജെ. ജോർജ്, ഫാ. ജോൺ കുര്യാക്കോസ് തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രോഗികൾക്ക് സൗജന്യ പരിശോധനയും സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടക്കും.