പെരുമ്പാവൂർ: വെങ്ങോല സഹകരണ ബാങ്കിന്റെ കുറ്റിപ്പാടം കൃഷിയിടത്തിലെ വെള്ളരി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ് ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ കെ.കെ. ശിവൻ, ഹസൻകോയ, ധന്യ രാമദാസ്, സന്ധ്യ ആർ.നായർ, നിഷ റെജികുമാർ, സെക്രട്ടറി ഇൻചാർജ് സിമി കുര്യൻ, എൻ. സുരേഷ്‌കുമാർ, ഷൈജൊ ഐസക്ക്, മനേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. കുറ്റിപ്പാടം, പോഞ്ഞാശേരി എന്നിവിടങ്ങളിലായി രണ്ടേക്കർ സ്ഥലത്താണ് പച്ചക്കറിയും വാഴയും കൃഷി ചെയ്യുന്നത്. ഉത്പന്നങ്ങൾ ബാങ്കിന്റെ സൂപ്പർ മാർക്കറ്റുവഴി വിറ്റുവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു.