ആലുവ: ആലുവയിൽ വിവിധ വാഹനാപകടങ്ങളിലായി ആറുപേർക്ക് പരിക്കേറ്റു. ജില്ലാ ആശുപത്രിക്കുസമീപം സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചേർത്തല കാർത്തിവേലി മാളിയത്തറയിൽ പ്രവീണ (24), ഉദുമ്പന്നൂർ പുത്തൻപുരയിൽ ശരണ്യ (24), യു.സി കോളേജിനു സമീപം ബൈക്കിടിച്ച് യു.സി കോളേജ് ചെറിയപറമ്പിൽ വാഹിദ (38), സി.കെ.എം. ഹോസ്പിറ്റലിനു സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് മട്ടാഞ്ചേരി സ്വദേശികളായ റഫീക്ക് (46), റസീന (42), മഹിളാലയത്തിനുസമീപം ബൈക്കും ട്രക്കും കൂട്ടിയിടിച്ച് ജാക്‌സൺ (26) എന്നിവരെ പരിക്കുകളോടെ ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.