പെരുമ്പാവൂർ: കൊച്ചി പ്രബോധ ട്രസ്റ്റ്, ആകാശവാണി എഫ്.എം കൊച്ചിയും വളയൻചിറങ്ങര ശ്രീശങ്കര വിദ്യാപീഠം കോളേജും ചേർന്ന് പ്രമുഖ ഗാന്ധിയൻ വരനാട്ട് നാരായണൻ നായരെ ആദരിച്ചു. 1936ൽ മഹാത്മാ ഗാന്ധിയെ ആലുവ റെയിൽവേ സ്റ്റേഷനിൽവച്ച് ആദ്യമായി കണ്ട നാരായണൻ നായർ ഓർമ്മകൾ പങ്കുവെച്ചു. പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി. ഡി. നവീൻകുമാർ. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ എൻ. മാധവൻകുട്ടി, അമ്പലമേട് ഗോപി, എം.വി ശ്രീനിവാസൻ, നന്ദകുമാർ എന്നിവർ സംസാരിച്ചു.. ഡോ. പി. ഇ. വേലായുധൻ മംഗളപത്രം സമർപ്പിച്ചു.