പെരുമ്പാവൂർ. കൂവപ്പടി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂവപ്പടി ബഡ്‌സ് സ്‌കൂളിൽ ലോക ഭിന്നശേഷി ദിനാഘോഷം
പ്രസിഡന്റ് മിനി ബാബു ഉദ്ഘാടനം ചെയ്തു. പവിഴം ഗ്രൂപ്പ് എം.ഡി എൻ.പി. ജോർജ് മുഖ്യാതിഥിയായിരുന്നു. കൂവപ്പടി ലയൺസ് ക്ലബ് ഒരു വിദ്യാർത്ഥിക്ക് വീൽചെയർ നൽകി. വൈസ് പ്രസിഡന്റ് ബേബി തോപ്പിലാൻ ഒരു വിദ്യാർത്ഥിക്ക് അഡാപ്റ്റബിൾ ഷൂസ് നൽകി. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ സിന്ധു അരവിന്ദ്, ജിജി ശെൽവരാജ് പഞ്ചായത്ത് അംഗങ്ങളായ എം.വി. സാജു , രമ്യ വർഗീസ്, മായാ കൃഷ്ണകുമാർ, സിനി എൽദോ , ബിന്ദു കൃഷ്ണകുമാർ, നിത പി.എസ്, സന്ധ്യാ രാജേഷ്, അദ്ധ്യാപിക ലിബിയ, പി.ടി.എ പ്രസിഡന്റ് സന്തു എന്നിവർ സംസാരിച്ചു.