തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ വിജയലക്ഷ്മി കാറ്ററിംഗിന്റെയും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റേയും എസ്.എസ്.എം ഐ റിസർച്ച് ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യനേത്ര പരിശോധനാ ക്യാമ്പ് കെ. ബാബു എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ട് പി.ആർ.ഒ. ആൽവിൻ, ആശ വർക്കർ അന്ന ഷൈനി, എ.ഡി.എസ് സെക്രട്ടറി മിനി ഷാജു, എ.ഡി.എസ് ചെയർപേഴ്സൺ ആശ അനീഷ് എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇരുന്നൂറോളംപേർ പങ്കെടുത്തു.