krishna-p-sunil
എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാലയിൽ ജീവിതശൈലി, വൃക്കരോഗ നിർണയ ക്യാമ്പ് ഗൈനക്കോളജിസ്റ്റ് ഡോ. കൃഷ്ണ പി. സുനിൽ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: എടയപ്പുറം എസ്.എൻ.ഡി.പി ഗ്രന്ഥശാല വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുത്തൂറ്റ് സ്‌നേഹാശ്രയ, ആലുവ ലയൺസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ ജീവിതശൈലി രോഗങ്ങളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും രക്തപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.

ഡോ. കൃഷ്ണ പി. സുനിൽ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.കെ. ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മഹേഷ്‌കുമാർ ബോധവത്കരണ ക്ലാസെടുത്തു. ക്യാമ്പ് കോ ഓർഡിനേറ്റർ ഡി. അയ്യപ്പൻ, സന്തോഷ് സേവ്യർ, ജിതേഷ്‌കുമാർ, പി.എം. അയൂബ്, കെ.കെ. സുബ്രഹ്മണ്യൻ, ശ്രീനിക സാജു, നസീന മുഹമ്മദാലി, റാണി, സി.എസ്. അജിതൻ, ഷിജി രാജേഷ് എന്നിവർ സംസാരിച്ചു.