പെരുമ്പാവൂർ: പലമത സാരവും ഏകം എന്ന ഗുരുവചനം അന്വർത്ഥമാക്കിക്കൊണ്ട് മതങ്ങളുടെ ആന്തരിക സമന്വയത്തിന്റെ വേദിയായി തോട്ടുവ മംഗലഭാരതി ആശ്രമം. ഐ.എസ്.ആർ.എ എറണാകുളം ചാപ്റ്ററും ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാസമിതിയും സംയുക്തമായി നടത്തിയ മതദർശന സമന്വയ സെമിനാർ ശ്രദ്ധേയമായി.
നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ, വിവിധ ഗുരുകുലങ്ങളിലെ സന്ന്യാസിമാർ, കോടനാട് ഓർത്തഡോക്‌സ് പള്ളി വികാരി ഫാ. തോമസ് പോൾ റമ്പാൻ, ഡോ. എം.വി. നടേശൻ, മൗലവിമാർ, ഗുരുകുലം സ്റ്റഡി സർക്കിളിന്റെയും ഗുരുധർമ്മ പ്രചാരണ സഭയുടെയും ഭാരവാഹികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.