 
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 224 കൂത്താട്ടുകുളം ഗുരുദേവ ക്ഷേത്രത്തിൽ താലപ്പൊലി രഥഘോഷയാത്ര നടന്നു. അയ്യമ്പിള്ളി എൻ.ജി. സത്യപാലൻ തന്ത്രി, മേൽശാന്തി എം.കെ. ശശിധരൻ എന്നിവർ ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചു. ശ്രീനാരായണഗുരുദേവന്റെ പ്രതിമ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര രാമപുരം കവലചുറ്റി വിവിധ കുടുംബയൂണിറ്റുകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഗുരുദേവക്ഷേത്രാങ്കണത്തിൽ തിരികെയെത്തി.
കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്, സെക്രട്ടറി സി.പി. സത്യൻ, വനിതാസംഘം പ്രസിഡന്റ് ഷീല സാജു എന്നീ രക്ഷാധികാരികളും ശാഖാ പ്രസിഡന്റ് ഡി. സാജു, വൈസ് പ്രസിഡന്റ് പി.എൻ. സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ്, യൂണിയൻ കമ്മിറ്റി മെമ്പർ വി.എൻ. രാജപ്പൻ, കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ ടി.എൻ, ഷിജു എൻ. എം, മോഹൻദാസ്, സി.കെ. ബിജു, വി.ജെ. ശശിധരൻ, ഷൈൻ കക്കാട്ടുപിള്ളിൽ, രമാ വിശ്വൻ, ജ്യോതി അനിൽ, സി.എ. തങ്കച്ചൻ, പ്രിൻസ് നാരായണൻ, ശോഭന, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനീഷ് എം.എസ്, സെക്രട്ടറി അരുൺ ദിവാകരൻ, വൈസ് പ്രസിഡന്റ് വിഷ്ണുരാജ്, വനിതാസംഘം പ്രസിഡന്റ് അമ്മിണി കുഞ്ഞ്, വൈസ് പ്രസിഡന്റ് ബിന്ദു ഷിജു, സെക്രട്ടറി സതി ദിവാകരൻ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.