വൈപ്പിൻ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് പൗരവിചാരണയാത്ര നടത്തി. ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി അഡ്വ. കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം മത്സ്യത്തൊഴിലാളി കോൺഗ്രസ് ദേശീയ സെക്രട്ടറി മുനമ്പം സന്തോഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ.ജെ. ഡോണോ യാത്രനയിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൽ.സി. ജോർജ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് , ഡി.സി.സി സെക്രട്ടറി എം.ജെ. ടോമി, എ.പി. ആന്റണി, സാജു മാമ്പിള്ളി, ജൂഡ് പുളിക്കൽ, എ.പി. ലാലു, ബിജു കണ്ണങ്ങനാട്ട്, നവാസ് എന്നിവർ പ്രസംഗിച്ചു.