kklm
സി.ജെ സ്മാരക ലൈബ്രറിയുടെ ശേഖരത്തിലേക്കുള്ള പുസ്തകം. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ജയ്സൺ ജോസഫിൽനിന്ന് ലൈബ്രറി ചെയർമാൻ അനിൽ കരുണാകരൻ ഏറ്റുവാങ്ങുന്നു

കൂത്താട്ടുകുളം: സി.ജെ സ്മാരക ലൈബ്രറിയുടെ ശേഖരത്തിലേക്ക് പുസ്തകം നൽകി. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം ജെയ്സൺ ജോസഫിൽനിന്ന് സി.ജെ സ്മാരക ലൈബ്രറി ചെയർമാൻ അനിൽ കരുണാകരൻ പുസ്തകം ഏറ്റുവാങ്ങി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിയമസഭയിലെ അര നൂറ്റാണ്ട്, ഇതിഹാസം എന്ന പുസ്തകമാണ് ഏറ്റുവാങ്ങിയത്. ഖാദി ബോർഡ് അംഗം കെ. ചന്ദ്രശേഖരൻ, ചരിത്രകാരനും സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗവുമായ ജോസ് കരിമ്പന, എബി ജോൺ വൻനിലം, എ.എസ്. രാജൻ, എം.കെ. രാജു, ബോബി അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.