കൊച്ചി: ലൂർദ് ആശുപത്രി ന്യൂറോ സെന്ററിന്റെ നേതൃത്വത്തിൽ അപസ്മാര രോഗത്തിനുള്ള എപ്പിലെപ്‌സി ചികിത്സാകേന്ദ്രത്തിനും സ്ലീപ് ഡിസോർഡർ പ്രോഗ്രാമിനും തുടക്കമിട്ടു. വരാപ്പുഴ അതിരൂപതാ ചാൻസലർ ഫാ. എബിജിൻ അറക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ താരം വിനയ് മാധവ് എപ്പിലെപ്‌സി പ്രോഗ്രാമിന്റെയും സ്ലീപ് സ്റ്റഡി ക്ലിനിക്കിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ, ന്യൂറോളജി വിഭാഗം മേധാവി ഡോ.ശ്രീറാം പ്രസാദ്, ന്യൂറോ സർജൻ ഡോ.അർജുൻ ചാക്കോ എന്നിവർ സംസാരിച്ചു.