മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.ഐ.ഇ.ടിയിൽ നവീകരിച്ച കെ.ജി ബ്ലോക്കും സ്കൂൾ എക്സിബിഷനും ഡി.ഇ.ഒ ആർ. വിജയ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് മാനേജർ വി.എം. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ അദ്ധ്യായന വർഷത്തേക്കുള്ള ആദ്യ അഡ്മിഷൻ സ്കൂൾ മാനേജർ നൂറിൽ അമീൻ സ്വീകരിച്ചു. കളറിംഗ് മത്സരവിജയികൾക്ക് സമ്മാനവും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും വിതരണംചെയ്തു. പി.ടി.എ പ്രസിഡന്റ് ഇല്യാസ്, എം.പി.ടി.എ പ്രസിഡന്റ് സൽമാ അഫ്സൽ, പ്രിൻസിപ്പൽ സൈനുദ്ദീൻ, ഹെഡ്മാസ്റ്റർ മുഹമ്മദ് നസീം , സാജിദ് കെ .ആർ എന്നിവർ സംസാരിച്ചു.