rally
ലോക ഭിന്നശേഷി ദിനചരണത്തോടനുബന്ധിച്ച് സക്ഷമ സംഘടിപ്പിച്ച ദിവ്യാംഗദിന റാലി

ആലുവ: ലോക ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് സക്ഷമ സംഘടിപ്പിച്ച ദിവ്യാംഗദിന റാലിയും പൊതുസമ്മേളനവും ഇന്ത്യൻ വോളിബാൾ ടീം മുൻ ക്യാപ്ടൻ കിഷോർകുമാർ ഉദ്ഘാടനം ചെയ്തു. ആലുവ താലൂക്കിലെ വിദ്യാർത്ഥികൾക്കായി യു.എസ്.ടി സി.എസ്.ആർ പദ്ധതി പ്രകാരം നടത്തുന്ന ഹിയറിംഗ് എയ്ഡ് പദ്ധതിയും ഉദ്ഘാടനം ചെയ്തു. സക്ഷമ ജില്ല വർക്കിംഗ് പ്രസിഡന്റ് എം. രാംകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹസംഘടനാ സെക്രട്ടറി പി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. പി. സുന്ദരം, ജ്യോതിഷ് വടാട്ടുപാറ, ഷൈൻ വർഗീസ്, അനിൽ നേര്യമംഗലം, മങ്ങാട്ട് രാമകൃഷ്ണൻ, പി.എ. അനിൽകുമാർ, എം.ബി. സുധീർ എന്നിവർ സംസാരിച്ചു.