നെടുമ്പാശേരി: ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് കൊച്ചിയിലിറക്കിയ ജിദ്ദ - കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനത്തിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. അറ്റകുറ്റപ്പണി പൂർത്തിയാക്കി ബ്യൂറോ ഒഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി വിഭാഗം പരിശോധന നടത്തിയ ശേഷം മാത്രമേ വിമാനത്തിന് സർവീസ് പുനരാരംഭിക്കാൻ കഴിയൂ. സ്പൈസ് ജെറ്റിന്റെ വിദഗ്ധസംഘം ഇന്ന് കൊച്ചിയിലെത്തി പരിശോധന നടത്തും. മൂന്ന് കുട്ടികളടക്കം 191 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്ന സ്‌പൈസ് ജെറ്റിന്റെ 036 ബോയിംഗ് 738 വിമാനം വെള്ളിയാഴ്ച്ച രാത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.