കൂത്താട്ടുകുളം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാണ്ടുകൾ എന്ന വിഷയത്തിൽ നഗരസഭ, സി.ജെ സ്മാരക പ്രസംഗസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സിമ്പോസിയം നടത്തി. ഇന്ത്യൻ ദേശീയത: ഗതിയും പരിണാമങ്ങളും എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടം ഉദ്ഘാടന പ്രഭാഷണം നടത്തി. നഗരസഭാ ഉപാദ്ധ്യക്ഷ അംബിക രാജേന്ദ്രൻ അദ്ധ്യക്ഷയായി. ഡോ. എം. കുഞ്ഞാമൻ, ഡോ. രാജേഷ് കോമത്ത്, വിധു വിൻസന്റ്, ഡോ.എൻ. അജയകുമാർ, പ്രൊഫ. വിജയകുമാർ, ജോജി കുട്ടുമ്മേൽ, സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ എന്നിവർ പ്രഭാഷണം നടത്തി. സണ്ണി കുര്യാക്കോസ്, മരിയ ഗൊരേത്തി, പ്രിൻസ് പോൾ ജോൺ, ജെയ്സൺ ജോസഫ്, ജോസ് കരിമ്പന, അനിൽ കരുണാകരൻ, ഡി. പ്രേംനാഥ്, എബി ജോൺ വൻനിലം എന്നിവർ സംസാരിച്ചു.