മൂവാറ്റുപുഴ: ബാലസാഹിത്യകാരനും രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാട് കുട്ടികൾക്കായി രചിച്ച പുസ്തകം ചോട്ടുവും മീട്ടുവും പ്രകാശിപ്പിച്ചു. പാമ്പാക്കുട പുള്ളിയിൽ ഫാ.ഡോ. വർഗീസ് പി .വർഗീസിന്റെ വസതിയിൽ നടന്ന ചടങ്ങിലാണ് പുസ്തകം പ്രകാശിപ്പിച്ചത്. കൊച്ചുകുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന പൂച്ചകൾ കഥാപാത്രങ്ങളായി വരുന്ന ചോട്ടുവും മീട്ടുവുമെന്ന പ്രധാന കഥയുൾപ്പെടെ 25 കഥകളാണ് പുസ്തകത്തിലുള്ളത്. പ്രധാന കഥാപാത്രങ്ങൾ പൂച്ചകളായതിനാൽ ഫാ. വർഗീസ് അനു പൗലോസ് ദമ്പതികൾ ഓമനിച്ചു വളർത്തുന്ന പൂച്ചകൾക്കരികിലായിലായിരുന്നു പ്രകാശനം. രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനായ അനൂബ് ജോൺ, പോൾ വർഗീസ്, പ്രിൻസിപ്പൽ അരുൺ വി.ഡി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.