മൂവാറ്റുപുഴ: കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹനയങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടും നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിനെതിരെയും ഐ.എൻ.ടി.യു.സി മൂവാറ്റുപുഴ റീജിണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ, ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ഏലിയാസ്, മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, കെ.പി.സി.സി അംഗം എ. മുഹമ്മദ് ബഷീർ, ഹനീഫ രണ്ടാർ, എ.ജെ. ജോൺ, ഒ.പി. ബേബി, കെ.എം. സലിം എന്നിവർ സംസാരിച്ചു.