തൃക്കാക്കര: സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടരും. സമരക്കാരുമായി സ്വിഗ്ഗി മാനേജ്‌മെന്റ് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ അടുത്ത ദിവസം മുതൽ സ്വിഗ്ഗി കേന്ദ്രങ്ങളിൽ സമരം ശക്തമാക്കുമെന്ന് എ.ഐ.ടി.യു.സി നേതാക്കളായ വി.എസ്. സുനിൽകുമാറും എ.പി. ഷാജിയും പറഞ്ഞു. മിനിമം നിരക്ക് കൂട്ടണമെന്ന തൊഴിലാളികളുടെ ആവശ്യം കമ്പനി അംഗീകരിച്ചില്ല. മിനിമം നിരക്ക് വർദ്ധിപ്പിക്കുമ്പോൾ ദിവസ ഇൻസെന്റീവ് ഒഴിവാക്കുമെന്ന് കമ്പനി നിലപാടെടുത്തു. 1200ഓളം തൊഴിലാളികളുടെ ഐ.ഡി സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന തൊഴിലാളികളുടെ ആവശ്യവും കമ്പനി അംഗീകരിച്ചില്ല.