ഫോർട്ട്കൊച്ചി: ഭർത്താവിന്റെ സംസ്കാരത്തിനിടെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു. കെ.ബി. ജേക്കബ് റോഡിൽ പ്രിയദർശിനിയിൽ ഇന്ത്യൻ അലുമിനിയം മുൻ കമ്പനി സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം ഫോർട്ട്കൊച്ചി ശാഖാ കമ്മിറ്റി അംഗവുമായിരുന്ന പി.എ. അനിരുദ്ധൻ (83), റിട്ട. കളക്ടറേറ്റ് ഉദ്യോഗസ്ഥ പി.കെ. സുലോചന എന്നിവരാണ് മരിച്ചത്.
അനിരുദ്ധൻ ഇന്നലെ രാവിലെയാണ് മരിച്ചത്. സംസ്കാര ചടങ്ങുകൾക്കിടെ വൈകിട്ട് നാലുമണിയോടെ സുലോചന കുഴഞ്ഞു വീഴുകയായിരുന്നു. ഫോർട്ട്കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മക്കൾ: സ്വപ്ന അനിരുദ്ധൻ, സീമ അനിരുദ്ധൻ, ദീപ അനിരുദ്ധൻ. മരുമക്കൾ: ആർ. മനോജ്, കെ.ബി. മനോജ്, ബെന്നി. അനിരുദ്ധന്റെ സംസ്കാരം നടത്തി. സുലോചനയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഫോർട്ട് കൊച്ചി വെളി ശ്മശാനത്തിൽ.