നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പറമ്പയത്ത് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റജീന നാസർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നഹാസ് കളപ്പുരയിൽ, ഇ.ഡി. ഉണ്ണിക്കൃഷ്ണൻ, ജയ മുരളീധരൻ, അമ്പിളി അശോകൻ, സമദ് പറമ്പയം, സുധീഷ് കപ്രശേരി, സെബാസ്റ്റ്യൻ കരുമത്തി, ഷാനവാസ് എളമന എന്നിവർ സംസാരിച്ചു.