കളമശേരി: ഏലൂർ നഗരസഭയുടെ കേരളോത്സവം സമാപന സമ്മേളനം ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ കെ.എ. മാഹിൻ, അംബിക ചന്ദ്രൻ ,ഷെനിൻ, ദിവ്യനോബി, എസ്.ഷാജി, യുവജനക്ഷേമ ബോർഡ് കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത്, സി.എ.അജീഷ് എന്നിവർ സംസാരിച്ചു.