anwar-sadath-mla
വിലക്കയറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച സായാഹ്ന ധർണയും പ്രതിഷേധ ജാലയും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: വിലക്കയറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി ആലുവ നിയോജക മണ്ഡലം കമ്മിറ്റി അത്താണിയിൽ സംഘടിപ്പിച്ച സായാഹ്നധർണയും പ്രതിഷേധജാലയും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് സഹീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു പുത്തനങ്ങാടി, അഡ്വ. പി.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എസ്. ബിനീഷ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.എൻ. ക്യഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി തുടങ്ങിയവർ പ്രസംഗിച്ചു.