കളമശേരി: ഹിന്ദു ഐക്യവേദി എലൂർ പാതാളം സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന അംഗത്വ വിതരണം ആലുവ താലൂക്ക് ഭാരവാഹി വി.ബേബിക്ക് കൂപ്പൺ നൽകി മുനിസിപ്പൽ പ്രസിഡന്റ് മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു. വി.കെ. കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രമേശൻ , ഒ.ബി.സി മോർച്ച കളമശേരി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ പി.വി. രഞ്ജിത്ത്, ബി.ജെ.പി എലൂർ മുനിസിപ്പൽ സെക്രട്ടറി നവൽ കുമാർ, മണി എന്നിവർ പങ്കെടുത്തു.