job-trinig
അമൃത വിശ്വവിദ്യാപീഠവും ദേശീയ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷനും ചേർന്ന് നടപ്പാക്കുന്ന അമൃത സങ്കൽപ് തൊഴിൽ പരിശീലന പദ്ധതിയുടെ ചെട്ടിക്കാട് കേന്ദ്രം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: അമൃത വിശ്വവിദ്യാപീഠവും കേന്ദ്രസർക്കാരിന് കീഴിലുള്ള ദേശീയ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനും ചേർന്ന് നടപ്പാക്കുന്ന അമൃത സങ്കൽപ്പ് തൊഴിൽ പരിശീലന പദ്ധതിയുടെ കേന്ദ്രം ചെട്ടിക്കാട് ആരംഭിച്ചു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കുള്ള ടാബുകൾ, പ്രൊജക്ടറുകൾ തുടങ്ങിയവ വിതരണം ചെയ്തു. വി.ജി. ഷാമോൾ, കെ.എം. ആംബ്രോസ്, ഷീബ അജൻ, ടി.ബി. കൃഷ്ണജ, അമൃതശ്രീ ജില്ലാ കോ ഓർഡിനേറ്റർമാരായ സിന്ധു കൃഷ്ണൻ, ശ്രീരാജ് നെടുങ്ങാട് എന്നിവർ സംസാരിച്ചു. മാതാഅമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന സ്ത്രീശാക്തീകരണ പദ്ധതിയായ അമൃതശ്രീയിലെ അംഗങ്ങൾക്കാണ് കേന്ദ്രത്തിൽ പരിശീലനം ലഭ്യമാക്കുന്നത്. ടൈലറിംഗ്, എംബ്രോയ്ഡറി തുടങ്ങി നാൽപ്പതോളം തൊഴിലുകളിലാണ് പരിശീലനം നൽകുന്നത്.