പറവൂർ: പറവൂർ താലൂക്ക് ഗവ. ആയുർവേദ ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റ് താത്കാലിക ഒഴിവിലേക്ക് യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസമാണ് കാലാവധി. ബി.പി.ടി പാസായ 25നും 45നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം അഭികാമ്യം. പറവൂർ നഗരസഭാ പരിധിയിലുള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകൾ സഹിതം ഈമാസം പത്തിന് മുമ്പായി ഓഫീസിൽ അപേക്ഷ നൽകണം.