welfare-party-

പറവൂർ: കോർപ്പറേറ്റുകൾക്ക് കൊള്ളയടിക്കാൻ കേരളത്തിന്റെ തീരദേശങ്ങൾ അദാനിക്ക് അടിയറവുവയ്ക്കാനുള്ള നിലപാടിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പറവൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരങ്ങളെ തീവ്രവാദ മുദ്രചുമത്തി ഒറ്റപ്പെടുത്താനുള്ള ഇടതുസർക്കാർ ശ്രമം വെൽഫെയർ പാർട്ടി ജനങ്ങളെ അണിനിരത്തി ഒറ്റക്കെട്ടായി ചെറുക്കമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ്, സംസ്ഥാന സമിതിഅംഗം ഗണേഷ് വടേരി, ജില്ലാ ജനറൽ സെക്രട്ടറി കെ.എച്ച്.സദഖത്ത്, ട്രഷറർ സദീഖ് വെണ്ണല, വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ എടയാർ, അസൂറ നാസർ, ജില്ലാ സെക്രട്ടറിമാരായ നസീർ അലിയാർ, രമണി കൃഷ്ണൻകുട്ടി, ആബിദ വൈപ്പിൻ, മുഫീദ് കൊച്ചി, ജാസ്മിൻ സിയാദ്, സിദ്ദീഖ് പെരുമ്പാവൂർ തുടങ്ങിയവർ സംസാരിച്ചു.