road

കാലടി: നടുവട്ടം - പാണ്ടുപാറ റോഡ് യാത്രക്കാർക്ക് മരണക്കെണിയായി മാറുന്നു. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് രണ്ടാംവാർഡിലെ നടുവട്ടം - പാണ്ടുപാറ മലയാറ്റൂർ യൂക്കാലി റോഡിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങൾ പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കാത്തതാണ് പ്രധാന പ്രതിസന്ധി.

ബി.എം ബി.സി നിലവാരത്തിലുള്ള റോഡിന്റെ ഒരുവശം താഴ്ന്ന നിലയിലാണ്. ഇവിടെ വാഹനങ്ങൾ തെന്നിമറിയുന്നത് നിത്യസംഭവം. റോഡിന്റെ അലൈമെന്റിൽ തകരാറുണ്ടെന്നാണ് പ്രദേശത്തുകാരുടെ പരാതി. റോഡിന്റെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ പി.ജെ. ബിജു അധികാരികൾക്ക് പരാതി നൽകി.

റോഡിന്റെ ഇരുവശവും വനം

ഇരുവശവും വനമായ റോഡിന്റെ അലൈെൻമെന്റ് നേരെയാക്കിയാൽ അപകടങ്ങൾ ഒഴിവാക്കാനാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി മലയാറ്റൂർ വനംവകുപ്പ് ഡിവിഷൻ ഓഫീസർ രവികുമാർ മീണയ്ക്ക് നാട്ടുകാരും പെതുപ്രവർത്തകരും പരാതി നൽകിയിട്ടുണ്ട്. റോഡിലെ പ്രശന്ങ്ങൾ പരിഹരിക്കാൻ ആവശ്യമായ വനഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഡിവിഷൻ ഓഫീസർ 'കേരളകൗമുദി"യോട് പറഞ്ഞു.