തൃപ്പൂണിത്തുറ: കഴിഞ്ഞ ദിവസം അന്തരിച്ച സംഗീത വിദ്വാൻ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യത്തെ കുടുംബാംഗങ്ങളും ശിഷ്യഗണവും അനുസ്മരിച്ചു. പൂർണത്രയീ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.എസ്. സ്മൃതി അരങ്ങ് സംഗീതജ്ഞനായ പ്രൊഫ. പി.ആർ. കുമാരകേരളവർമ്മ ഉദ്ഘാടനം ചെയ്തു. കെ.ബാബു എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ്, സംഗീതനാടക അക്കാഡമി നിർവാഹക സമിതി അംഗം ജോൺ ഫെർണാണ്ടസ്, തപസ്യ സംസ്ഥാന സമിതി അംഗം കെ. സതീഷ് ബാബു, കേരള ബ്രാഹ്മണസഭാ തൃപ്പൂണിത്തുറ ഉപസഭ പ്രസിഡന്റ് ആർ. ഹരിഹരൻ, കൊച്ചി റോയൽ ഫാമിലി ഫൗണ്ടേഷൻ പ്രസിഡന്റ് രാമഭദ്രൻ തമ്പുരാൻ, പൂർണത്രയീശ സംഗീതസഭാ പ്രസിഡന്റ് കെ. പ്രദീപ്, വൈസ് പ്രസിഡന്റ് കൃഷ്ണമൂർത്തി എന്നിവർക്കൊപ്പം നിരവധി പ്രമുഖ സംഗീതജ്ഞരും നേരിട്ടും ഓൺലൈനിലൂടെയും അനുസ്മരണ പ്രഭാഷണം നടത്തി.

ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു. പൂർണത്രയീ ജയപ്രകാശ് അവതരണം നടത്തി. ഗുരുനാഥൻ ചിട്ടപ്പെടുത്തിയ സംഗീതകൃതികൾ ശിഷ്യഗണങ്ങൾ സദസിൽ അവതരിപ്പിച്ചു.