 
അങ്കമാലി :എം സി റോഡിൽനിന്ന് അങ്കമാലി കിഴക്കേപള്ളി - എയർപോർട്ട് റോഡിലേക്കുള്ള പഴയ ട്രഷറി റോഡിൽ ചാറ്റൽമഴ പെയ്താൽ വെള്ളക്കെട്ടായി. ഗതാഗത പ്രാധാന്യമേറിയ ഈ ഇട റോഡിൽ ഇടയ്ക്കിടെ ഹമ്പ് സ്ഥാപിച്ചും ടൈൽ വിരിച്ചും നന്നാക്കിയിട്ടുണ്ടെങ്കിലും മഴപെയ്താൽ കുളമാകുന്നു. മഴവെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകാനുള്ള യാതൊരു ക്രമീകരണവും ഏർപ്പെടുത്തിതിയിട്ടില്ല. റോഡിന്റെ അപാകതകൾ പരിഹരിച്ച് യാത്രായോഗ്യമാക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.