മൂവാറ്റുപുഴ: പള്ളിച്ചിറങ്ങര പള്ളിക്കാവ് ത്രിദേവീ ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തിനും ദീപക്കാഴ്ചക്കും ഇന്ന് തുടക്കമാകും. പൂമൂടൽ, തിരുവാതിരകളി, നൃത്തനൃത്ത്യങ്ങൾ, കാഴ്ചശ്രീബലി, പഞ്ചവാദ്യം, മോട്ടിവേഷൻ ക്ളാസ്, കരോക്കെ ഗാനമേള എന്നിവയാണ് പ്രധാന പരിപാടികൾ.
ഇന്ന് രാവിലെ 5ന് നിർമ്മാല്യദർശനം, 5.30ന് അഭിഷേകം, 6.30ന് ഉഷ:പൂജ, 7.30ന് എതൃപൂജ, 8.30ന് പൂമൂടൽ, 10ന് ഉച്ചപ്പൂജ, 1ന് പ്രസാദ ഉൗട്ട്, വൈകിട്ട് 6.45ന് തിരുവാതിരകളി, 8.30ന് നൃത്തനൃത്തൃങ്ങൾ. നാളെ പൂജകൾ പതിവുപോലെ, ബുധനാഴ്ച പൂജ പതിവുപോലെ. രാവിലെ 9ന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 1ന് മഹാപ്രസാദഉൗട്ട്, രാത്രി 7ന് താലപ്പൊലി, 7.30ന് കൊല്ലം ആവിഷ്കാരയുടെ നാടകം.