കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് 142 കേന്ദ്രങ്ങളിൽ ഐ.എൻ.ടി.യു.സി മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. 21, 22 തിയതികളിൽ കുമളിയിൽ ചേരുന്ന സംസ്ഥാന ക്യാമ്പിൽ കൂടുതൽ പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് കൊച്ചിയിൽ നടന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. കൃഷ്ണവേണി ശർമ്മ, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി എന്നിവരും പങ്കെടുത്തു.