murchants
അങ്കമാലി മർച്ചന്റ് അസോസിയേഷന്റെ ഉണർവ് 2022 റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഉണർവ് 2022 എന്ന പേരിൽ സംഘടനയുടെ കീഴിലുളള വ്യാപാരികൾക്കും ജീവനക്കാർക്കുമായി ട്രെയിനിംഗ് ക്ലാസ് സംഘടിപ്പിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് അദ്ധ്യക്ഷതവഹിച്ചു. ഭാരവാഹികളായ തോമസ് കുര്യാക്കോസ്, ഡെന്നി പോൾ, ജോണി കുര്യാക്കോസ്, ടി.ടി. വർഗീസ്, ബിജു പുപ്പത്ത്, കെ.വൈ. കോരച്ചൻ, ജോജോ കോരത്, ഏകോപനസമിതി ജില്ലാ സെക്രട്ടറി എൻ.വി. പോളച്ചൻ, യൂത്ത് വിംഗ് പ്രസിഡന്റ് റോജിൻ ദേവസി എന്നിവർ പ്രസംഗിച്ചു. ട്രെയിനർ ഡി. ഹരികുമാർ, സി. അർപ്പിത, അഡ്വ. മരിയ ജോയി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.