കാലടി: നീലീശ്വരം കൊറ്റമത്ത് 11ന് നടക്കുന്ന ലഹരിവിരുദ്ധ ജനജാഗ്രതാസദസിന്റെ മെഗാ തിരുവാതിരയുടെ പ്രചാരണാർത്ഥം ജോജി മെമ്മോറിയൽ വായനശാല നീലീശ്വരം എസ്. എൻ.ഡി.പി എച്ച്.എസ് ഗ്രൗണ്ടിൽ ഫെനാറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയി ആവോക്കാരൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ഇന്ദുലേഖ തമ്പി അദ്ധ്യക്ഷയായി. എക്സൈസ് ഓഫീസർ ബിനു ജേക്കബ് ലഹരിവിരുദ്ധസന്ദേശം നടത്തി. വായനശാല രക്ഷാധികാരി കെ.കെ. വത്സൻ, സെക്രട്ടറി സുമ ബിജു എന്നിവർ സംസാരിച്ചു.