പെരുമ്പാവൂർ: തോട്ടുവ മംഗളഭാരതിയിൽ ഗുരു കൃതിയായ തേവാരപ്പതികങ്കൾ പഠനക്ലാസ് നടത്തി. ഹോമം, ഉപനിഷദ് പാരായണം എന്നിവയ്ക്കുശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തി. സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി. റെയിൽ നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ പഠനക്ലാസ് നയിച്ചു. ശ്രീനാരായണ ഗുരുകുലം ട്രസ്റ്റ് സെക്രട്ടറി പ്രൊഫ. ആർ. അനിലൻ, സ്റ്റഡി സർക്കിൾ ജില്ലാ കൺവീനർ പ്രതീഷ് സി.എസ്, താലൂക്ക് ജോയിന്റ് കൺവീനർ റെനീഷ് എം.ജി, കമ്മിറ്റി അംഗം ശ്യാമ പി.എസ്, കെ.പി. ലീലാമണി, ബാബു തറനിലം, അഡ്വ. ജ്യോതി എന്നിവർ സംസാരിച്ചു.