പെരുമ്പാവൂർ: തിരുവനന്തപുരത്തു നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രാത്സവത്തിന്റെ പ്രചാരണാർത്ഥം കാസർകോട്ടുനിന്ന് പ്രയാണം ആരംഭിച്ച ചലച്ചിത്രവണ്ടിക്ക് കലാ സാംസ്‌കാരിക സംഘടനകളുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ ഷാജി അമ്പാട്ടിനെ ചലച്ചിത്ര അക്കാഡമി ഡയറക്ടർ മമ്മി സെഞ്ച്വറി ബൊക്കെ നൽകി സ്വീകരിച്ചു. സ്വീകരണയോഗവും ചലച്ചിത്ര പ്രദർശനവും സിനിമാതാരം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. ജി. സന്തോഷ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ മമ്മി സെഞ്ച്വറി, പ്രകാശ് ശ്രീധർ, ഡോ. വിജയൻ നങ്ങേലിൽ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, റഫീക്ക് ചൊക്ക്‌ളി, പി.പി. അബ്ദുൽ റഹീം, റഹീം ഖാദർ, പി.കെ. സിദ്ധിഖ്, അൻവർ പി. സെയ്ദ് തുടങ്ങിയവർ സംസാരിച്ചു.