t
ഒലിവറിന് പൊലീസ് ഉദ്യോഗസ്ഥർ അന്ത്യാഞ്ജലി അർപ്പിക്കുന്നു

തൃപ്പൂണിത്തുറ: എറണാകുളം സിറ്റി പൊലീസ് കമ്മിഷണറുടെ കീഴിലുള്ള തൃപ്പൂണിത്തുറ ഹിൽ പാലസ് ഡോഗ് സ്ക്വാഡിലെ നായ ഒലിവർ ശനിയാഴ്ച രാത്രി 9 മണിക്ക് സീ പോർട്ട് - എയർപോർട്ട് റോഡിലുണ്ടായ അപകടത്തിൽ ചത്തു. തൃശ്ശൂർ പൊലീസ് അക്കാഡമിയിലെ ട്രെയിനിംഗ് കഴിഞ്ഞ് ഈയിടെയാണ് ബെൽജിയം മെലനോയിസ് ഇനത്തിൽപ്പെട്ട ഒരു വയസ്സുള്ള ഒലിവർ ഡോഗ് സ്ക്വാഡിൽ ജോയിൻ ചെയ്തത്. ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടം നടത്തി ഔദ്യോഗിക ബഹുമതികളോടെ ഡോഗ് സ്ക്വാഡ് വളപ്പിൽ സംസ്കരിച്ചു. ഡി.എച്ച്.ക്യു കമാൻഡന്റ് കെ. സുരേഷ്, സ്റ്റേറ്റ് ലെവൽ കെ 9 ചാർജ് ഓഫീസർ എസ്. സുരേഷ്, പൊലീസ് വെറ്ററിനറി സർജൻ ബി.എസ്. സുമൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.