പെരുമ്പാവൂർ: തൊഴിലുറപ്പ് വിഭാഗത്തിൽ ഓവർസിയർ നിയമനവുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതിത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൂവപ്പടി പഞ്ചായത്തിലേക്ക് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബഹുജനമാർച്ച് നടത്തി. സുജു ജോണി ഉദ്ഘാടനം ചെയ്തു. വി എം. ഷാജി അദ്ധ്യക്ഷതവഹിച്ചു. ഒ.ഡി. അനിൽകുമാർ, ഡെന്നി, സുധീഷ് , എൻ. കരുണാകരൻ, പി.സി. ജോർജ്, സാംസൺ ജേക്കബ് എന്നിവർ പ്രസംഗിച്ചു.