കിഴക്കമ്പലം: കിഴക്കമ്പലം വിലങ്ങുഭാഗത്ത് ശനിയാഴ്ച രാത്രിയുണ്ടായ ഇടിമിന്നലിൽ വ്യാപകനാശം. മറ്റക്കാട്ടിൽ സജി പോളിന്റെ വീടിനു പിന്നിലുള്ള തൊഴുത്തിൽ കെട്ടിയിരുന്ന പ്രസവമടുക്കാറായ രണ്ട് പശുക്കൾ മിന്നലേറ്റ് ചത്തു. തൊഴുത്തിന്റെ ഒരുവശം ഇടിഞ്ഞുവീണിട്ടുണ്ട്. വീട്ടിലെ വയറിംഗ് പൂർണമായി കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മാതാവ് അന്നക്കുഞ്ഞിന് പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായത്.