കോലഞ്ചേരി: തിരുവാണിയൂരിൽ തെരുവ് നായ അക്രമം ആറുപേർക്ക് കടിയേറ്റു. ശനിയാഴ്ച രാവിലെ ടൗണിലെത്തിയ ആറ് സ്ത്രീകൾക്കാണ് കടിയേറ്റത്. കൊച്ചങ്ങാടി ജംഗ്ഷനു സമീപം നടന്നുപോകുമ്പോഴാണ് തെരുവ് നായ പ്രകോപനമില്ലാതെ കടിച്ചശേഷം ഓടിമറഞ്ഞത്. കടിയേറ്റവരെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുത്തിവയ്പ്പെടുത്തു.