കൊച്ചി : ആഴമായ ചിന്തകളിലൂടെയും പണ്ഡിതോചിതമായ എഴുത്തിലൂടെയും സന്യാസ ജീവിതത്തിലൂടെയും സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യപ്രതിഭയാണ് ഫാ.എ. അടപ്പൂർ എന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. ജോസഫ് തോമസ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു. സഭയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും മേഖലകളിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും സന്ദേശത്തിൽ പറഞ്ഞു.