
ഫോർട്ട്കൊച്ചി: ചിരട്ടപ്പാലത്ത് കെട്ടിടനിർമ്മാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന വീട്ടിൽ നിന്ന് ജാക്കി, ഷട്ടർ, ആക്രോ സ്പിൻ ഉൾപ്പെടെ ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചകേസിൽ മൂന്നുപേർ പിടിയിൽ. മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ റജീഷ് (36), കരിപ്പാലം സ്വദേശി ഇല്യാസ് (42), കൽവത്തി സ്വദേശി റഫീക്ക് (40) എന്നിവരെയാണ് ഫോർട്ടുകൊച്ചി പൊലീസ് ഇൻസ്പെക്ടർ മനു വി. നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നായിരുന്നു മോഷണം. മോഷണമുതലുകൾ പൊലീസ് കണ്ടെത്തി. എസ്.ഐ ചന്ദ്രൻ, എസ്.സി.പി.ഒമാരായ സിനീഷ്, എഡ്വിൻ റോസ്, സി.പി.ഒമാരായ ജുബീഷ്, ജോൺ, ജോബിൻ, ആസാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.