
മൂവാറ്റുപുഴ: ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ.ബി.ആർ. അംബേദ്കർ അവാർഡിന് സിദ്ധാർത്ഥൻ ഉദിമന അർഹനായി. നാടൻ കലാരംഗത്തെ പ്രവർത്തകനും ആചാര അനുഷ്ഠാനവുമായി ബന്ധപ്പെട്ട ദൃശ്യകലാകാരനുമാണ് സിദ്ധാർത്ഥൻ.
ഉദിമനക്കൂട്ടം നാടൻ കലാസമിതിയുടെ വേദികളിലും ജീവകാരുണ്യ പ്രവർത്തന രംഗത്തും നിറസാന്നിദ്ധ്യവുമാണ് സിദ്ധാർത്ഥൻ. പെരിങ്ങഴ പണ്ടിരിമല ബിനുവിന്റെയും തങ്കയുടെയും മകനാണ്. 11ന് ന്യൂഡൽഹിയിലെ പഞ്ചശീലാശ്രമത്തിൽവച്ച് അവാർഡ് ഏറ്റുവാങ്ങുമെന്ന് ഉദിമനക്കൂട്ടം കലാ സമിതി ഭാരവാഹികളായ സജി അമ്പാടി, കെ.കെ. രതീഷ്, വിഷ്ണു ഉദിമന, ഉദയകുമാരി, മേരി, പാർവതി എന്നിവർ പറഞ്ഞു.