കളമശേരി : കൊച്ചി കാൻസർ സെന്ററിൽ കീമോതെറാപ്പിക്കു വരുന്ന രോഗികൾക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നുണ്ടന്നും പരിചയസമ്പന്നരായ നേഴ്സുമാരെ നിയമിക്കണമെന്നും എ.ഐ.വൈ.എഫ് കളമശേരി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലാ കൺവെൻഷൻ മണ്ഡലം സെക്രട്ടറി കെ.എ. അൻഷാദ് ഉദ്ഘാടനം ചെയ്തു. പി.എം.നിസാമുദീൻ, അർജുൻ രവി, സൈദ് മുഹമ്മദ്, എം.എസ്. രാജു , ഷിജു ദേവസി ,കെ.എം. ഇസ്മായിൽ, ഷഹീർ മുല്ലപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി സ്ലീവ് പൊടുത്താസ് (പ്രസിഡന്റ്), ടി.ബി.ശ്രീജിത്ത് (വൈസ് പ്രസിഡന്റ്), എ. എ.റിയാസ് (സെക്രട്ടറി),മുഹമ്മദ് അസ്ഹൽ (ജോ.സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.