കൊച്ചി: കടൽ വഴിയുള്ള വെല്ലുവിളികൾ നേരിടാൻ സുസജ്ജമെന്ന് തെളിയിച്ച് കൊച്ചി കായലിൽ നാവികസേനയുടെ മിന്നും പ്രകടനം. നാവികദിന ആഘോഷങ്ങളുടെ ഭാഗമായാണ് രാജേന്ദ്ര മൈതാനത്തിന് സമീപം കായലിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയത്.

കടലിലെ അടിയന്തര ഘട്ടങ്ങൾ നേരിടുന്നത് ഹെലികോപ്ടറുകൾ, വിമാനങ്ങൾ, കപ്പലുകൾ എന്നിവയുടെ സഹായത്തോടെ പ്രദർശിപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളും അവതരിപ്പിച്ചു. കപ്പലുകളിൽ വിമാനങ്ങൾ പറന്നിറങ്ങുന്നതും അവതരിപ്പിച്ചു. കേഡറ്റുകളായ വനിതകളുടെ പൈപ്പ് ഡാൻസും കൗതുകമായി. വിവിധ ആയുധങ്ങൾ ഉപയോഗിക്കുന്നതും നാവികസേനാംഗങ്ങൾ പ്രദർശിപ്പിച്ചു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ ഹംപി ഹോളി ചടങ്ങിൽ പങ്കെടുത്തു.