കൊച്ചി: ഡിപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി സംഘടിപ്പിച്ച ഡിഗ്‌നിറ്റോ ഇന്റർ കൊളീജിയേറ്റ് മത്സരത്തിൽ തേവര എസ്. എച്ച് കോളേജ് ഒന്നാം സ്ഥാനം നേടി. കൊച്ചിൻ യൂണിവേഴ്‌സിറ്റിക്കാണ് രണ്ടാം സ്ഥാനം. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ എൺപതോളം കോളേജുകളിൽ നിന്ന് 1100 വിദ്യാർത്ഥികൾ പങ്കെടുത്തു. റോജി ജോൺ എം.എൽ.എ, ചലച്ചിത്രതാരം ഡെയിൻ ഡേവിഡ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.