കൊച്ചി: കാവ്യലോകത്തിനും സാമൂഹ്യജീവിതത്തിനും അവിസ്മരണീയ സംഭാവനകളാണ് മഹാകവി കുമാരനാശാൻ നൽകിയതെന്ന് പ്രൊഫ.എം.കെ. സാനു പറഞ്ഞു. കുമാരനാശാൻ ജന്മശതോത്തര കനക ജൂബിലിയോടനുബന്ധിച്ച് ശ്രീനാരായണ സേവാസംഘം എറണാകുളം സഹോദരസൗധത്തിൽ സംഘടിപ്പിച്ച സ്മൃതിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഡി. ദീപ്തി കൃഷ്ണ, സംഘം സെക്രട്ടറി പി.വി. രാജൻ, കെ.ആർ. ലക്ഷ്മണൻ എന്നിവർ സംസാരിച്ചു.