k

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിൽ ശാഖ ഭാരവാഹികളുടെ യോഗം ചേർന്നു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി. യൂണിയൻ കൺവീനർ ഹരി വിജയൻ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ. സദാശിവൻ, ബിജു വിശ്വനാഥൻ, ടി.കെ.ബാബു, ശാഖാ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു.