bund
വടുതല ബണ്ടുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ടിന്റെ പകർപ്പ് സ്വാസ് പ്രതിനിധികൾ ടി.ജെ. വിനോദ് എം.എൽ.എയ്ക്ക് കൈമാറുന്നു

കൊച്ചി: വടുതല ബണ്ടിലെ ചെളി നീക്കം ചെയ്യണമെന്ന കോടതി ഉത്തരവ് വന്നതിനു പിന്നാലെ വിഷയത്തിൽ സജീവമായി ഇടപെടുന്ന സ്വാസ് (സോഷ്യൽ വെൽഫെയർ ആക്ഷൻ അലയൻസ് സൊസൈറ്റി) പ്രതിനിധികൾ ടി.ജെ. വിനോദ് എം.എൽ.എയെ സന്ദർശിച്ചു.

ബണ്ടിന്റെ നിലവിലെ സ്ഥിതിയും ചെളി നീക്കം സംബന്ധിച്ചുമുള്ള വിദഗ്ധ

റിപ്പോർട്ടിന്റെ പകർപ്പ് സ്വാസ് എം.എൽ.എയ്ക്ക് കൈമാറി.

ഏലൂർ നഗരസഭ മുൻ ചെയർമാൻ ജോസഫ് ആന്റണി, സ്വാസ് പ്രതിനിധികളായ ജേക്കബ് സന്തോഷ്, എബൻസർ ചുള്ളിക്കാട് തുടങ്ങിയവരാണ് എം.എൽ.എയുമായി ചർച്ച നടത്തിയത്.

പ്രശ്‌നം വീണ്ടും നിയമസഭയിൽ ഉന്നയിക്കുമെന്ന് എം.എൽ.എ ഉറപ്പ് നൽകിയതായി അവർ അറിയിച്ചു.